മാപ്പിളകല അക്കാദമിയില്‍ പരിശീലന ക്യാമ്പ്
text_fieldsകൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര് സ്മാരക മാപ്പിളകല അക്കാദമിയില്‍ സംസ്ഥാനതല മാപ്പിളകല പഠന പരിശീലന ക്യാമ്പിന് സെപ്റ്റംബര്‍ ഒമ്പതിന് തുടക്കമാകും. 14 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പിന് വിദഗ്ധര്‍ നേതൃത്വം നല്‍കും.
അപേക്ഷ നല്‍കുന്നതിനായി 0483 2711432 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ബദ്റുൽ മുനീര്‍ ഹുസ്നുല്‍ ജമാല്‍ 150ാം വാര്‍ഷികം കണ്ണൂര്‍, കൊണ്ടോട്ടി, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ നടത്താനും അക്കാദമിയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. ചെയര്മാന് ഡോ. ഹുസൈന് രണ്ടത്താണി അധ്യക്ഷത വഹിച്ചു. ടി.വി. ഇബ്രാഹിം എം.എല്‍.എ, വൈസ് ചെയര്മാന് പുലിക്കോട്ടില്‍ ഹൈദര്‍, സെക്രട്ടറി ഫൈസല്‍ എളേറ്റില്‍, സി.എച്ച്. മോഹനന്, ഡോ. കെ.കെ. മുഹമ്മദ് അബ്ദുല്‍ സത്താര്‍, പക്കര്‍ പന്നൂര്, കെ.എ. ജബ്ബാര്‍, പി. അബ്ദുറഹിമാന് എന്ന ഇണ്ണി, രാഘവന് മാടമ്പത്ത് എന്നിവര്‍ സംസാരിച്ചു.

