18404 പേജുകളുള്ള പുസ്തകം പ്രകാശനവും പ്രദർശനവും
text_fieldsപെൻഡ്രൈവ് എന്ന പുസ്തകം
കൊല്ലം: മഞ്ജരി ബുക്സ് പുറത്തിറക്കിയ ‘പെൻഡ്രൈവ്’ എന്ന ഏറ്റവും വലിയ പുസ്തകത്തിന്റെ പ്രകാശനവും പ്രദർശനവും 21ന് ഉച്ചക്ക് ഒന്നിന് കൊല്ലം ഫാത്തിമ മാത കോളജിൽ നടക്കും. 18404പേജുകളുള്ള പുസ്തകത്തിൽ 3000ഓളം എഴുത്തുകാരുടെ കവിതകളാണുള്ളതെന്ന് പ്രസാധകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഒറ്റകോപ്പിമാത്രം പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രദർശനം മാത്രമാണുണ്ടാവുക. സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും പ്രദർശിപ്പിക്കും. മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. കുരീപ്പുഴ ശ്രീകുമാർ പ്രകാശനം നിർവഹിക്കും. എഴുത്തില്ലം പ്രസിഡന്റ് ഹബീബ് ചെന്താപ്പൂര്, കോഓഡിനേറ്റർ അനു റെയ്ച്ചൽ വർഗീസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

