Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആഷത്ത് മുഹമ്മദിന്റെ 'മശാന സഞ്ചാരിക'
text_fieldsbookmark_border
ജീവിതത്തിന്റെ വഴിയോരക്കാഴ്ചകളിൽനിന്ന് കഥകൾ മെനഞ്ഞെടുക്കുന്ന എഴുത്തുകാരി ആഷത്ത് മുഹമ്മദിന്റെ പുതിയ നോവലാണ് മശാന സഞ്ചാരിക. പുതിയകാലത്തെ സാമൂഹിക പരിസരത്തുനിന്ന് മതപരമായ വിവേചനങ്ങൾ ഉല്ലംഘിക്കുന്ന നോവൽ. മതം അവനവന്റെ അകം സ്ഫുടം ചെയ്തെടുക്കുന്ന ആത്മീയാനുഭൂതി മാത്രമായിരിക്കണമെന്ന് ഈ നോവൽ വായനക്കാരോട് സംവദിക്കുന്നു.
മനുഷ്യൻ മനുഷ്യനായിരിക്കേണ്ടതിന്റെ അനിവാര്യത വിളിച്ചുപറയുന്ന നോവലാണിതെന്ന് എഴുത്തുകാരി പറയുന്നു. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച നോവൽ നവംബർ ആറിന് റൈറ്റേഴ്സ് ഫോറത്തിൽ കെ.പി. രാമനുണ്ണി, ഷെമിക്ക് നൽകി പ്രകാശനം ചെയ്യും.
Next Story

