Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കവിത സമാഹാരം പ്രകാശനം ചെയ്തു
text_fieldsbookmark_border
കമർബാനു വലിയകത്തിന്റെ ‘പ്രണയ ഭാഷ’കവിത സമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കവി വീരാൻകുട്ടി പ്രകാശനം ചെയ്യുന്നു
റിയാദ്: പ്രവാസിയായ കമർബാനു വലിയകത്തിന്റെ രണ്ടാമത്തെ കവിത സമാഹാരമായ 'പ്രണയ ഭാഷ'ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.പ്രമുഖ കവി വീരാൻകുട്ടി ഗായികയും നടിയുമായ അനു നന്ദക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു.
അജിത് വള്ളോളി പുസ്തകം പരിചയപ്പെടുത്തി.പ്രതാപൻ തായാട്ട്, നാസർ നാഷ്കോ, സുശീൽ കുമാർ, ഫൈസൽ എളേറ്റിൽ എന്നിവർ സംസാരിച്ചു.എഴുത്തുകാരൻ വെള്ളിയോടൻ പരിപാടി നിയന്ത്രിച്ചു. ഹരിതം ബുക്സാണ് പ്രസാധകർ.
Next Story

