മുറിവുകൾ...
text_fieldsനീറ്റലായിരുന്നു ജീവിതം പലപ്പോഴും
മുറിവ് പറ്റിയ ഹൃദയവേദന മായാൻ നിന്നെ കൂട്ടുപിടിച്ചു
പലപ്പോഴും നീ എനിക്ക് വേദനസംഹാരിയായി...
ഓരോ വേദനകൾക്കിടയിലും നിന്റെ വാക്കുകൾ നിറവാർന്ന ലേപനമായി
എങ്കിലും, അറിയുന്നു ഞാൻ ഒരുതരി പോലും നിന്നിലില്ലെന്ന്
വെറുതെയാണ് നീ നൽകുന്ന സ്നേഹവും പ്രണയവും
കപടമാണ്, നാട്യമാണ്...
എങ്കിലും, ആവില്ലെനിക്ക് നിന്നെ സ്നേഹിച്ചപോലെ മറ്റാരെയും
ചില നിമിഷങ്ങളിൽ എന്റെ ഹൃദയത്തിൽ ചേർത്തുവെച്ച
നിന്റെ മുഖം പേരിടാത്ത എന്റെ കവിതകളിൽ വന്നു നിറയാറുണ്ട്
ഇടയ്ക്കിടെ ഇറക്കിവിട്ടിട്ടും വീണ്ടും നിന്നിലേക്കടുത്തത് അത്രമേൽ സ്നേഹിച്ചതുകൊണ്ടല്ലേ
വിലപ്പെട്ടതായിരുന്നു എനിക്കു നീ.
അത്രമേൽ സ്നേഹിച്ചതുകൊണ്ടാവാം നിന്നെയോർത്ത്
കണ്ണുനീർ തുടക്കാൻ കഴിയാത്തതും...

