Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിരിയാൻ നേരം
text_fieldsbookmark_border
ഇനി കാണില്ലെന്ന്
ഉറപ്പ് പറഞ്ഞു പിരിയുമ്പോൾ
ഉള്ളിലൊരു
കറുത്ത ആകാശം
പെയ്യാനാകാതെ
വീർപ്പുമുട്ടുന്നുണ്ടായിരുന്നു
തിരിഞ്ഞുനോക്കാതെ
നടക്കാൻ തുനിയുമ്പോഴും
അടക്കിപ്പിടിച്ചൊരു തേങ്ങൽ
പിൻവിളി വിളിക്കാനായുന്നുണ്ടായിരുന്നു
വിടപറയലിന്റെ
അവസാനത്തെ
വളവിലെത്തിയപ്പോഴാണറിഞ്ഞത്
നിന്നോളം ആഴത്തിലൊരു വേര്
ഒരിക്കലും മുറിച്ചുമാറ്റാനാവാത്തവിധം
എന്നിലേക്കിറങ്ങിപ്പോയിരിക്കുന്നെന്ന്.
Next Story

