'ജോലി വേണം, ചിരിക്കാനും കഴിയും': ചിത്രം പങ്കുവെച്ച് അനുപം ഖേറിെൻറ മകൻ സിക്കന്തർ ഖേർ
text_fieldsമുംബൈ: ജോലി ആവശ്യപ്പെട്ട് ബോളിവുഡ് താരം അനുപം േഖറിെൻറ മകൻ സിക്കന്തർ ഖേർ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പമാണ് താരത്തിെൻറ ആവശ്യം. 'ജോലിവേണം, ചിരിക്കാനും കഴിയും' -സിക്കന്തർ ഖേർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2008ലെ വുഡ്സ്റ്റോക്ക് വില്ല എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടനാണ് സിക്കന്തർ ഖേർ. സിക്കന്തർ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ പോസ്റ്റിന് കീഴിൽ നല്ല വേഷങ്ങൾ ലഭിക്കാൻ ആശംസിച്ച് ആരാധകർ രംഗത്തെത്തി.
അനുപം ഖേറിെൻറയും കിരൺ ഖേറിെൻറയും മകനായ സിക്കന്തർ ഖേർ ബോളിവുഡിലെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ക്രൈം ഡ്രാമ സീരിസായ ആര്യയിൽ മികച്ച വേഷം സിക്കന്തർ കൈകാര്യം ചെയ്തിരുന്നു. 2017ൽ അമേരിക്കൻ സയൻസ് ഫിക്ഷനായ സെൻസ്8 ൽ താരം ഭാഗമായി. കൂടാതെ പ്ലെയേർസ്, ഔറംഗസേബ്, സോയ ഫാക്ടർ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും താരം വേഷമിട്ടു. അക്ഷയ് കുമാർ, കത്രീന കൈഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'സൂര്യവൻഷി'യാണ് സിക്കന്തറിെൻറ പുറത്തിറങ്ങാനുള്ള ചിത്രം.

