Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പണത്തിന് വേണ്ടി അഭിനയിക്കില്ല; റീമേക്ക് ചിത്രങ്ങൾ ചെയ്യില്ല -ദുൽഖർ സൽമാൻ

text_fields
bookmark_border
Dulquer Salmaan about he Dont Do Remake Film
cancel

പണത്തിന് വേണ്ടി താൻ ഒരിക്കലും സിനിമ ചെയ്യില്ലെന്ന് നടൻ ദുൽഖർ സൽമാൻ. അതുപോലെ റീമേക്ക് ചിത്രങ്ങൾ ചെയ്യാൻ താൽപര്യമില്ലെന്നും നല്ല സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നതെന്നും ദുൽഖർ ഒരു അഭിമുഖത്തിൽ പറഞ്ഞു.

'എനിക്ക് നിങ്ങൾ ഒരുപാട് പണം തന്നത് കൊണ്ട് ഞാനൊരു സിനിമ ചെയ്യില്ല. നല്ല സിനിമകളുടെ ഭാ​ഗമാകണം എന്നാണ് എന്റെ ആ​ഗ്രഹം. വലിയ പ്രതിഫലത്തിന് ഒരു ഒ.ടി.ടി എന്നെ ഹിന്ദിയിൽ ഒരു ഷോ ചെയ്യാനായി സമീപിച്ചിരുന്നു. അതൊരു റീമേക്കായിരുന്നു. വലിയ പ്രതിഫലമാണ് അവർ ഓഫർ ചെയ്തത്. പക്ഷേ ഞാൻ അത് നിരസിച്ചു.ഞാൻ പരസ്യങ്ങളും നിക്ഷേപങ്ങളും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാൻ പണത്തിന് വേണ്ടി സിനിമ ചെയ്യില്ല. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കാലം മുതൽ പിന്തുടരുന്ന ഒരു രീതിയാണ് അത്. എന്റെ പ്രേക്ഷകരുടെ മനസിൽ എപ്പോഴും ഞാൻ എന്റെ അച്ഛന്റെ മകനാണ്', ദുൽഖർ സൽമാൻ പറഞ്ഞു.

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്കറാണ് ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം. തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രമെത്തുന്നത്.മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം നൽകുന്നത്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യർ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം.

ഫോര്‍ച്യൂണ്‍ ഫയര്‍ സിനിമാസിന്റെ ബാനറിൽ സിതാര എന്റെര്‍റ്റൈന്മെന്റ്‌സും നാഗ വംശി,സായി സൗജന്യാ എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.സെൽവമണി സെൽവരാജ് ഒരുക്കുന്ന 'കാന്ത' ആണ് അണിയറയിൽ ഒരുങ്ങുന്ന ദുൽഖറിന്റെ മറ്റൊരു ചിത്രം. ദഗ്ഗുബതി ആണ് ചിത്രം നിർമിക്കുന്നത്. നിലവിൽ ഈ ചിത്രത്തിലാണ് നടൻ അഭിനയിക്കുന്നത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Dulquer Salmaan about he Don't Do Remake Film
Next Story