വിലയേറിയ അവതാരകൻ! ബിഗ് ബോസിന് പ്രതിമാസം സൽമാൻ ഖാൻ വാങ്ങുന്നത് 60 കോടി
text_fieldsജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസുമായി ഇന്നലെ മുതൽ വീണ്ടുമെത്തിയ സൂപ്പർതാരം സൽമാൻ ഖാന്റെ പ്രതിഫലം കേട്ട് ഞെട്ടേണ്ട. ഒരു മാസം ഏകദേശം 60 കോടി രൂപയാണ് സല്ലു ഭായിയുടെ പ്രതിഫലമെന്നാണ് പുറത്തുവരുന്ന വിവരം.
ചുരുക്കത്തിൽ, പ്രതിഫലകാര്യത്തിൽ ബോളിവുഡിനെപ്പോലെ മിനി സ്ക്രീനിലും സൽമാന് വെല്ലുവിളിയാകാൻ ആരുമില്ല.കളേഴ്സ് ടി.വിയിലും ജിയോ സിനിമയിലും സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് ഹിന്ദി പതിപ്പ് 18ാം സീസണിലേക്ക് കടന്നിരിക്കയാണ്. ഹിന്ദിയിലെ റിയാലിറ്റി ഷോകൾ സിനിമകളേക്കാൾ വലിയ ഹിറ്റുകളായി മാറിയിരിക്കെ, അതിലെ വിലയേറിയ അവതാരകനെന്ന പദവിയാണ് സൽമാൻ ഖാന് കൈവരുന്നത്. കഴിഞ്ഞ സീസണിലേക്കാൾ പ്രതിഫലം ഉയർത്തുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
എ.ഐ ഉപയോഗിച്ച് തയാറാക്കിയ സൽമാൻ ഖാന്റെ രണ്ട് പ്രായത്തിലുള്ള രൂപം ഉൾപ്പെടെ ശ്രദ്ധേയമാണ് ബിഗ് ബോസിന്റെ പുതിയ സീസൺ.

