Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉറക്കം രണ്ട് മണിക്കൂറെന്ന് സൽമാൻ ഖാൻ

text_fields
bookmark_border
ഉറക്കം രണ്ട് മണിക്കൂറെന്ന് സൽമാൻ ഖാൻ
cancel

ത​െന്റ ഉറക്കശീലത്തെക്കുറിച്ച് നടൻ സൽമാൻ ഖാൻ അടുത്തിടെ പറഞ്ഞത് കാര്യമായ ശ്രദ്ധ നേടിയിരിക്കുന്നു. മിക്ക ദിവസങ്ങളിലും രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്നാണ് അനന്തരവൻ അർഹാൻ ഖാനുമായുള്ള സംഭാഷണ മധ്യേ അദ്ദേഹം പറഞ്ഞത്. അതേസമയം, ജയിലിൽ കഴിഞ്ഞപ്പോൾ സുഖമായി ഉറങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സാധാരണയായി രണ്ട് മണിക്കൂറോളമാണ് ദിവസവും ഉറങ്ങുന്നത്. മാസത്തിൽ ഒരിക്കൽ മാത്രമാണ് 7-8 മണിക്കൂർ ഉറങ്ങുന്നത്. ​സെറ്റിൽ ഷൂട്ടിങ്ങി​​െന്റ ഇടവേളയിൽ ചിലപ്പോൾ മയങ്ങാറുണ്ട്’; അർഹാൻ ഖാ​െന്റ യൂട്യൂബ് ചാനലിനുവേണ്ടി നടത്തിയ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

മറ്റൊന്നും ചെയ്യാനില്ലാത്തപ്പോൾ മാത്രമാണ് ഉറങ്ങുന്നതെന്നും 59കാരനായ നടൻ പറഞ്ഞു. അതിനാൽ, ജയിലിൽ കഴിഞ്ഞപ്പോൾ സുഖമായി ഉറങ്ങി. വിമാനത്തിൽ സഞ്ചരിക്കു​മ്പോൾ ആകാശച്ചുഴിപോലെയുള്ള സാഹചര്യങ്ങളിൽപെടുമ്പോഴും ഉറങ്ങാറുണ്ട് -അദ്ദേഹം പറഞ്ഞു. അ​തേസമയം, മുതിർന്ന ആളുകൾ ദിവസം 7-9 മണിക്കൂർ ഉറങ്ങണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Salman khan about his sleep pattern
Next Story