Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയസൂര്യയുടെ ത്രില്ലർ ചിത്രം ജോൺ ലൂതറിന്റെ ട്രെയിലർ പുറത്തിറങ്ങി

text_fields
bookmark_border
ജയസൂര്യയുടെ ത്രില്ലർ ചിത്രം ജോൺ ലൂതറിന്റെ ട്രെയിലർ പുറത്തിറങ്ങി
cancel
Listen to this Article

ജയസൂര്യയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലർ ചിത്രം ജോൺ ലൂതറിന്റെ ട്രെയിലറിന് താരനിബിഢമായ ലോഞ്ച്. നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അലോൻസ ഫിലിംസിന്റെ ബാനറിൽ തോമസ് പി. മാത്യുവും ക്രിസ്റ്റീന തോമസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വിജയ് സേതുപതി, മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ, പാർവതി, നവ്യാ നായർ, മീര ജാസ്മിൻ, ആസിഫ് അലി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങി നിരവധി താരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴിയാണ് ട്രെയിലർ പുറത്തിറക്കിയത്.

ജോൺ ലൂഥറിന്റെ ലോകത്തെയും അദ്ദേഹത്തിന്റെ കുറ്റാന്വേഷണ യാത്രയെയും സൂചിപ്പിക്കുന്നതാണ് ട്രെയ്ലർ. നവാഗതനായ അഭിജിത്ത് ജോസഫാണ് ജോൺ ലൂഥറിന്റെ രചനയും സംവിധാനവും.

അലോൻസ ഫിലിംസിന് കീഴിൽ തോമസ് പി. മാത്യുവും സഹനിർമ്മാതാവ് ക്രിസ്റ്റീന തോമസും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. സെഞ്ച്വറി റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്. ജയസൂര്യക്കൊപ്പം ദീപക് പറമ്പോൽ, സിദ്ദിഖ്, ശ്രീലക്ഷ്മി, ആത്മിയ രാജൻ, ദൃശ്യ രഘുനാഥ്, ശിവദാസ് കണ്ണൂർ, ശ്രീകാന്ത് മുരളി, പ്രമോദ് വെളിയനാട് അങ്ങനെ ഒരു കൂട്ടം താരനിരയും ചിത്രത്തിലുണ്ട്.

റോബി വർഗീസ് രാജ് ഛായാഗ്രഹണവും പ്രവീൺ പ്രഭാകർ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും പിന്നിൽ ഷാൻ റഹ്മാനാണ്.



പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോനും, സൗണ്ട് ഡിസൈനിംഗ് വിക്കിയും, കിഷനും ചേർന്നാണ്. എം. ആർ രാജാകൃഷ്ണൻ ഓഡിയോഗ്രഫിയും അജയ് മാങ്ങാട് കലാസംവിധാനവും നിർവ്വഹിക്കുന്നു. സരിത ജയസൂര്യയാണ് ജയസൂര്യയുടെ വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത്. മറ്റ് താരങ്ങളുടെ വസ്ത്രാലങ്കാരം സമീറ സനീഷാണ്. മേക്കപ്പ് ലിബിൻ മോഹനൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിബിൻ ജോൺ, ആക്ഷൻ കൊറിയോഗ്രാഫർ ഫിനിക്സ് പ്രഭുവുമാണ്.

എ. എസ് ദിനേശ്, പ്രതീഷ്‌ ശേഖർ എന്നിവരാണ് പി.ആർ.ഒ, നവീൻ മുരളി സ്റ്റിൽ ഫോട്ടോഗ്രഫി നിർവഹിക്കുമ്പോൾ, പബ്ലിസിറ്റി ഡിസൈനുകൾ ആനന്ദ് രാജേന്ദ്രന്റേതാണ്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - john luther trailer
Next Story