'ഞങ്ങൾക്കറിയാം ഈ നാടെങ്ങിനെ കാക്കണമെന്ന്' -കാണാം 'മാലിക്' ട്രെയ്ലർ
text_fields'ഞങ്ങൾക്കറിയാം ഈ നാടെങ്ങിനെ കാക്കണമെന്ന്' എന്ന് പ്രഖ്യാപിക്കുന്ന സുലൈമാനെ അവതരിപ്പിച്ച 'മാലിക്' ട്രെയ്ലർ ഏറ്റെടുത്ത് ആരാധകർ. ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'മാലിക്കി'ന്റെ ട്രെയിലർ ഇതുവരെ കണ്ടത് 13 ലക്ഷത്തിലേറെ പേരാണ്. ഫഹദ് അവതരിപ്പിക്കുന്ന സുലൈമാൻ മാലിക്കിന്റെ അൻപത്തിയഞ്ച് വയസ് വരെയുള്ള പല കാലഘട്ടങ്ങളിലെ വേഷപ്പകർച്ചകളും ട്രെയ്ലറിൽ കാണാം.
മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം പീരിയഡ് ഗണത്തിലാണ് പെടുന്നത്. രണ്ട് കാലഘട്ടങ്ങളിലെ സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുലൈമാന്‍ മാലിക് എന്ന തീരദേശ ജനതയുടെ നായകന്റെ ഇരുപത് മുതല്‍ 55 വയസ് വരെയുള്ള ജീവിതമാണ് സിനിമ.
ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണിത്. 27 കോടിയോളം ബജറ്റുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം ഫഹദ് കുറച്ചിരുന്നു. ആേന്റാ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആേന്റാ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

