Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഒരു താത്വിക അവലോകനം' പാലക്കാട് തുടങ്ങി

text_fields
bookmark_border
ഒരു താത്വിക അവലോകനം പാലക്കാട് തുടങ്ങി
cancel

ജോജു ജോർജ്​, നിരഞ്ജ് രാജു, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു താത്വിക അവലോകനം' എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. നിര്‍മ്മാതാവ് ഡോക്ടര്‍ ഗീവർഗീസ് യോഹന്നാന്‍ സ്വിച്ചോണ്‍ കര്‍മ്മം നിർവഹിച്ചു. അനുഷ് ആദ്യ ക്ലാപ്പടിച്ചു.

സലിം കുമാർ, ഷമ്മി തിലകന്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണൻ, മാമുക്കോയ, പ്രശാന്ത് അലക്സ്, മനുരാജ്, സജി വെഞ്ഞാറമ്മൂട്, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ബാനർ-യോഹന്‍ പ്രൊഡക്ഷന്‍സ്​, ഛായാഗ്രഹണം-വിഷ്ണു നാരായണന്‍, ഗാനരചന-കൈതപ്രം, മുരുകന്‍ കാട്ടാകട, സംഗീതം-ഒ.കെ. രവിശങ്കര്‍, എഡിറ്റിങ്-ലിജോ പോൾ, പ്രൊജക്​റ്റ്​ ഡിസൈന്‍-ബാദുഷ, പ്രൊഡക്ഷൻ കണ്‍ട്രോളർ-എസ്സാ കെ എസ്തപ്പാന്‍, കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റിൽസ്-സേതു, പരസ്യകല-അധിന്‍ ഒല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബോസ്, പി.ആർ.ഒ-എ.എസ്. ദിനേശ്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 'Oru thwathika avalokanam' shooting started
Next Story