അപ്പാനി ശരത്തിന്റെ 'മോണിക്ക'യുടെ ട്രെയ്ലർ ഇറങ്ങി
text_fieldsകൊച്ചി: കനേഡിയൻ പ്രൊഡക്ഷന്‍ കമ്പനിയായ ക്യാന്റ്ലൂപ്പ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മലയാളത്തിലെ യുവനടന് അപ്പാനി ശരത്ത് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത വെബ്സീരീസ് 'മോണിക്ക'യുടെ ട്രെയ്ലർ പ്രശസ്ത താരങ്ങളായ ദുല്‍ഖര്‍ സല്മാന്, ഇന്ദ്രജിത്ത്, ടിനി ടോം എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. അപ്പാനി ശരത്തും ഭാര്യ രേഷ്മയും ഒരുമിച്ച് അഭിനയിക്കുന്ന എന്ന പ്രത്യേകതയും 'മോണിക്ക'ക്കുണ്ട്.
കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന 'മോണിക്ക' ഉടനെ പ്രേക്ഷകരിലേക്കെത്തും. പത്ത് എപ്പിസോഡുകളുള്ള മോണിക്ക കാനഡയിലും കേരളത്തിലുമായിട്ടാണ് ചിത്രീകരിച്ചത്. സിനോജ് വര്‍ഗീസ്, മനു എസ്. പ്ലാവിള, കൃപേഷ് അയ്യപ്പന്‍കുട്ടി, (കണ്ണന്), ഷൈനാസ് കൊല്ലം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നിര്‍മ്മാണം-വിഷ്ണു, തിരക്കഥ, സംഭാഷണം- മനു എസ്. പ്ലാവില, ക്യാമറ-സിബി ജോസഫ്, പി.ആര്.ഒ-പി.ആര്. സുമേരന്‍.

