'സീറ്റ് ബെൽറ്റുകൾ മുറുക്കുക', കെ.ജി.എഫ് 2 റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് റോക്കി ഭായ്
text_fieldsആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന കെ.ജി.എഫ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് അണിറക്കാർ. കെ.ജി.എഫ് നായകൻ യാഷ് തന്റെ സമൂഹമാധ്യമ അകൗണ്ടുകളിലൂടെയും സിനിമ പുറത്തിറങ്ങുന്ന തീയതി പുറത്തുവിട്ടിട്ടുണ്ട്. 2021 ജൂലൈ 16ന് സിനിമ തിയറ്ററുകളിലെത്തും. പാൻ ഇന്ത്യ ഹിറ്റായി മാറിയ കന്നട സിനിമയാണ് കെ.ജി.എഫ്. നേരത്തേ സിനിമയുടെ ബ്രഹ്മാണ്ഡ ടീസർ പുറത്തുവിട്ടിരുന്നു.
ചിത്രത്തിലെ നായകൻ യാഷിെൻറ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനുള്ള സമ്മാനമായിട്ടാണ് ടീസർ റിലീസ് ചെയ്തത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്ന് സഞ്ജയ് ദത്തും, രവീണ ടണ്ഡണും വേഷമിടുന്നുണ്ട്. ഹോമബിൾ ഫിലിംസിെൻറ ബാനറിൽ വിജയ് കിരഗണ്ടൂർ നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കെ.ജി.എഫ് ചാപ്റ്റർ 2 ബാഹുബലിക്ക് ശേഷം രാജ്യമൊട്ടാകെയുള്ള പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദക്ഷിണേന്ത്യൻ സിനിമയായി മാറിയിരിക്കുകയാണ്.
Fasten your seat belt coz the date is set.. 😎 pic.twitter.com/LsmIvf7SSz
— Yash (@TheNameIsYash) January 29, 2021
ആദ്യ ഭാഗം 250 കോടിയിലധികം ബോക്സ്ഒാഫീസ് കളക്ഷൻ നേടിയിയിരുന്നു. കന്നഡ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കൂടിയായിരുന്നു കെ.ജി.എഫ്.

