Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിലേക്ക് പറന്നുയർന്ന് 'പൂച്ചി'

text_fields
bookmark_border
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിലേക്ക് പറന്നുയർന്ന് പൂച്ചി
cancel

എയ്ഡ എച്ച് സി പ്രൊഡക്ഷന്‍ ഹബ്ബിന്റെ ബാനറില്‍ അരുണ്‍ എസ് ചന്ദ്രന്‍ കൂട്ടിക്കല്‍ നിര്‍മ്മിച്ച് പ്രശസ്ത മേക്കപ്പ് മാന്‍ ശ്രീജിത്ത് ഗുരുവായൂര്‍ സംവിധാനം ചെയ്ത പൂച്ചി എന്ന മ്യൂസിക്കല്‍ ആല്‍ബം സിനിമാതാരങ്ങളായ ടോവിനോ തോമസ്, മഞ്ജുവാര്യർ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസായി.

സ്ത്രീസ്വാതന്ത്ര്യവും ചെറുത്തുനിൽപ്പും പ്രമേയമാകുന്ന 'പൂച്ചി' മ്യൂസിക് വീഡിയോയിൽ ഋതുമതിയാകുന്ന പെൺകുട്ടി മുതൽ വിവിധപ്രായത്തിലുള്ള സ്ത്രീകളുടെ ജീവിതം ഒരു പൂച്ചിയുടെ വീക്ഷണത്തിലൂടെ വളരെ മനോഹരമായി അവതരിപ്പിക്കുന്നു. അട്ടപ്പാടിയുടെ മനോഹരമായ പ്രകൃതിഭംഗിയിൽ ചിത്രീകരിച്ചിട്ടുള്ള 'പൂച്ചി' യിൽ ധന്യ സുരേഷിന്റെ വരികൾക്ക് രജത് പ്രകാശ് സംഗീത സംവിധാനം നിർവ്വിക്കുന്നു. വിഷ്ണു ദാസ്, വിവേക് ലിയോ, ശിഖ പ്രഭാകരൻ എന്നിവരാണ് ഗായകർ.

എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-അനോജ് തോമസ്, പ്രൊജക്ട് ഡിസൈനർ-വിയാൻ മംഗലശ്ശേരി, ഛായാഗ്രഹണം- മഹാദേവൻ തമ്പി, എഡിറ്റർ-പ്രണവ് ബാബു, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, കോസ്റ്റസ് - സുജിത് സുധാകർ, വിഎഫ്എക്സ് -സുമിൽ ശ്രീധരൻ,ഡിഐ-ജോജി പാറക്കൽ,മേക്കപ്പ് - നരസിംഹ സ്വാമി, അസോസിയേറ്റ് ഡയറക്ടേഴ്സ്-സാലിം അലി,ലിബാസ് മുഹമ്മദ്, സൗണ്ട് ഡിസൈൻ-അതുൽ കൃഷ്ണ എസ്, സ്റ്റിൽസ്-അജി ചിത്രം, പി ആർ ഒ-എ എസ് ദിനേശ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - POOCHI Music Video Released
Next Story