മൂസ vs പ്രഫസർ; ആര്യയുടെ പുതിയ കോംബൊയും തരംഗമാകുന്നു
text_fieldsസംഗീതത്തിൽ പരീക്ഷണങ്ങൾ നടത്തി ശ്രദ്ധേയയായ ആര്യ ദയാലിെൻറ പുതിയ ഗാനവും തരംഗമാകുന്നു. കഴിഞ്ഞ തവണ കർണാടക സംഗീതവും വെസ്റ്റേൺ പോപും ചേർന്നുള്ള കോമ്പിനേഷൻ പങ്കുവച്ച ആര്യയുടെ ഗാനത്തിന് സാക്ഷാൽ ബിഗ് ബി അമിതാഭ് ബച്ചൻ ഉൾപ്പടെ കയ്യടിച്ചിരുന്നു.
പുതുതായി ഇൗ യുവ ഗായിക സംയോജിപ്പിച്ചിരിക്കുന്നത് സി.െഎ.ഡി മൂസ എന്ന മലയാള സിനിമയിലെ സംഗീതവും മണിഹീറ്റ്സ് എന്ന സ്പാനിഷ് ത്രില്ലർ പരമ്പരയിലെ ബെല്ലാചാവൊ എന്ന വിപ്ലവ ഗാനവുമാണ്. പുതിയ സൃഷ്ടിക്കും വ്യാപക പിൻതുണയും അഭിനന്ദനവുമാണ് ആര്യക്ക് ലഭിക്കുന്നത്.
രക്തസാക്ഷി എന്ന കവിത ആലപിക്കുന്നതിലൂടെയാണ് ആര്യ ദയാൽ ആദ്യമായി ശ്രദ്ധേയയാകുന്നത്. കോവിഡ് ബാധിതനായി ആശുപത്രിയിൽ കിടന്ന ബച്ചൻ ആര്യയുടെ പാട്ട് പങ്കുവച്ചതൊടെ ഇന്ത്യ മുഴുവനും അറിയപ്പെടാനും ഇടയാക്കി. ഹവായ് സംഗീതത്തിലുടെ പ്രശസ്തമായ ഉൗക്കലേല എന്ന സംഗീത ഉപകരണമാണ് ആര്യ തെൻറ ഗാനങ്ങളുടെ അകമ്പടിയായി ഉപയോഗിക്കുന്നത്.

