വാല്മീകി പുരസ്കാരം കെ.എസ്. ചിത്രക്ക്
text_fieldsതൃശൂർ: സമർപ്പണ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ വാല്മീകി പുരസ്കാരം പിന്നണി ഗായിക കെ.എസ്. ചിത്രക്കും കർണാടിക് സംഗീതരംഗത്തെ യുവഗായികക്കുള്ള രാമസംഗീതശ്രീ പുരസ്കാരം ഡോ. എൻ.ജെ. നന്ദിനിക്കും നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ആഗസ്റ്റ് 12ന് നടക്കുന്ന രാമായണം ഫെസ്റ്റിൽ പുരസ്കാരം സമ്മാനിക്കും. രാമായണം ഫെസ്റ്റിന്റെ ഭാഗമായി രാമായണം ക്വിസ്, രാമായണം ഫാഷൻ ഷോ, നൃത്താവിഷ്കാരം, മെഗാതിരുവാതിര, ശബരി സൽക്കാരം, ചിത്രാഞ്ജലി ഗാനസന്ധ്യ എന്നിവ ഉണ്ടായിരിക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9744017701, 9895300694 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. വാർത്തസമ്മേളനത്തിൽ കിട്ടുനായർ, ജി. രാമനാഥൻ, ടി.സി. സേതുമാധവൻ, തിരൂർ രവീന്ദ്രൻ, ശ്രീകുമാർ ആമ്പല്ലൂർ എന്നിവർ പങ്കെടുത്തു.

