'അരം' ടീസർ നിവിൻ പോളി റിലീസ് ചെയ്തു
text_fieldsകൊച്ചി: " അരം " കൊമേർഷ്യൽ ഹൃസ്വ ചിത്രത്തിെൻറ ടീസർ പ്രശസ്ത ചലച്ചിത്ര താരം നിവിൻ പോളി തെൻറ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു. സാഗർ, സെബാസ്റ്റ്യൻ മൈക്കിൾ, തൊമ്മൻ, സനിൽ, അംബുജാക്ഷൻ, ടോബിൻ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയുള്ള ചിത്രം അരവിന്ദ് മനോജാണ് സംവിധാനം ചെയ്യുന്നത്.
സാധാരണ ഒരു ചന്തയിൽ നടക്കുന്ന സംഭവങ്ങളുടെ റോ റിയലിസ്റ്റിക് അവതരണമാണ് ഈ ചിത്രത്തിലുള്ളത്. ഒരു സാധാരണ ഹൃസ്വ ചിത്രത്തിൽ നിന്നും ഇതിനെ വ്യസ്ത്യസ്തമാക്കുന്നത് ഇതിലെ സംഘട്ടന രംഗങ്ങളാണെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്.
വെനീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാൻ മജീദും വണ്ടർ ഫ്രെയിംസ് ഫിലിം ലാൻഡും ചേർന്നാണ് " അരം " നിർമിച്ചിരിക്കുന്നത് അരവിന്ദ് മനോജ്, സെബാസ്റ്റ്യൻ മൈക്കിൾ, സച്ചു സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിട്ടുള്ളത്. ഹരികൃഷ്ണൻ ലോഹിതദാസാണ് ഛായാഗ്രഹണം.
എഡിറ്റർ-ഫിൻ ജോർജ് വർഗീസ്, സംഗീതം-ക്രിസ്റ്റി ജോബി,സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ, കളറിസ്റ്റ്-ലിജു പ്രഭാകരൻ,സൗണ്ട് മിക്സിങ്-അനീഷ്.

