നാട്ടുകാരായ കൂട്ടുകാരുടെ കലാവിരുന്നുകൾ ഒന്നിച്ചു : കോട്ടയം ജില്ലയിലെ ആനിക്കാട് യൂട്യുബിലും തരംഗമാകുന്നു
text_fieldsപള്ളിക്കത്തോട്: നാട്ടിലെ കൂട്ടുകാർ ഒത്തു ചേർന്നപ്പോൾ ഒരു ഗ്രാമത്തെ പാട്ടിലാക്കി. ആനിക്കാട് പള്ളിക്കത്തോട് പ്രദേശത്തിെൻറ മനോഹരമായ ഗ്രാമീണ ഭംഗി ഹെലി ക്യാം ദൃശ്യങ്ങളിലൂടെ ഉൾപ്പെടെ ഒപ്പിയെടുത്ത എെൻറ ഗ്രാമം ആനിക്കാട് എന്ന സംഗീത എന്ന ആൽബം ശ്രദ്ധ നേടുന്നു.പൂത്തുമ്പി മീഡിയയാണ് ഗാനം പുറത്തിറക്കിയത്.
ഗ്രാമത്തിന്റെ ദൃശ്യ ഭംഗി പാട്ടിൽ കോർത്തിണക്കിയത് നാട്ടിലെ കലാകാരന്മാരുടെ കൂട്ടായ്മയാണ്. നാട്ടിലെ വിവിധ ക്യാമറാമാൻമാർ പകർത്തിയ ദൃശ്യങ്ങൾക്ക് അനീഷ് ആനിക്കാടാണ് രചന നിർവഹിച്ചത്. നടൻ മമ്മൂട്ടിയുടെ പി.ആർ.ഒയും ആനിക്കാട് പള്ളിക്കത്തോട് സ്വദേശിയുമായ റോബർട്ട് കുര്യാക്കോസാണ് ഗാനത്തിെൻറ നിർമാണം.
ശ്രീജിത്ത് കെ.എസ് സംഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ്ങും ക്രിയേറ്റീവ് ഹെഡുമായി നിഖിൽ മറ്റത്തിൽമഠം പ്രവർത്തിച്ചിരിക്കുന്നു. കോവിഡ് കാലത്ത് നാട്ടിലേക്ക് വരാൻ സാധിക്കാതിരുന്ന പ്രവാസികൾക്ക് കാഴ്ചയുടെ കുളിരായി മാറുകയാണ് എെൻറ ഗ്രാമം ആനിക്കാട്.

