Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിക്കൻ റഷ്യൻ ക​ട്‍ല​റ്റ്

text_fields
bookmark_border
ചിക്കൻ റഷ്യൻ ക​ട്‍ല​റ്റ്
cancel

ചേരുവകൾ

  • സൺ ഫ്ലവർ ഓയിൽ : ഒരു ടേബിൾസ്പൂൺ
  • ഇഞ്ചി ,വെളുത്തുള്ളി,പച്ചമുളക് ചതച്ചത് : ഒരു ടേബിൾസ്പൂൺ
  • എല്ലില്ലാത്ത ചിക്കൻ : കാൽക്കിലോ
  • ഉരുളകിഴങ്ങ് : രണ്ടെണ്ണം
  • കാരറ്റ് : അര കപ്പ്
  • ബീൻസ് : അര കപ്പ്
  • ഉപ്പ് : ആവശ്യത്തിന്
  • ഷാഹി കുരുമുളക് പൊടി : ഒരു ടീസ്പൂൺ
  • ഷാഹി ഗരം മസാല : അര ടീസ്പൂൺ
  • മുട്ട : രണ്ടെണ്ണം
  • സേമിയ : കോട്ട് ചെയ്യാൻ ആവശ്യത്തിന്

വൈറ്റ്ക്രീമിന് വേണ്ടി

  • ബട്ടർ : മൂന്ന് ടേബിൾസ്പൂൺ
  • മൈദപ്പൊടി : മൂന്ന് ടേബിൾസ്പൂൺ
  • ചിക്കൻ സ്റ്റോക്ക്-ഒന്ന്
  • പാൽ - ഒരു കപ്പ്
  • ഉപ്പ് : ആവശ്യത്തിന്

കട്‌ലറ്റ് തയ്യാറാക്കുന്നത്

കടായി ചൂടാക്കി അതിൽ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടായതിന് ശേഷം അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചതും, എല്ലില്ലാത്ത ചിക്കനും , കാരറ്റ് ,ബീൻസ് ചെറുതായി കട്ട് ചെയ്തതും ഉരുളക്കിഴങ്ങ് ചെറുതായി കട്ട് ചെയ്തതും ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് വേവാൻ ആവശ്യത്തിന് വെള്ളവും ചേർത്ത് കടായ് അടച്ചു വെച്ച് വേവിച്ചെടുക്കുക.

എല്ലാം വേവായി വന്നതിനു ശേഷം ബാക്കി വന്ന വെള്ളം ഒരു സ്‌ട്രെയിനർ ഉപയോഗിച്ച് കളയുക.ശേഷം അതിൽ നിന്നും ചിക്കൻ എടുത്തു ഗ്രൈൻഡ് ചെയ്തെടുക്കാം, വേവിച്ച് വെച്ചിട്ടുള്ള ബാക്കി സാധനങ്ങളിലേക്ക് ഗ്രൈൻഡ് ചെയ്ത ചിക്കനും കുറച്ചു മല്ലിച്ചപ്പും ചേർത്ത് മിക്സ് ചെയ്തെടുക്കാം

മുട്ട മിക്സ് തയ്യാറാക്കാം

ഇതിനായി മുട്ട അല്പം കുരുമുളക് പൊടിയും ചേർത്ത് മിക്സ് ചെയ്തെടുക്കാം

ഇനി വൈറ്റ് ക്രീം തയ്യാറാക്കാം

ഇതിനായി ഒരു കടായിലേക്ക് മൂന്ന് ടേബിൾസ്പൂൺ ബട്ടർ ചേർത്ത് ഉരുക്കിയെടുക്കുക , അതിലേക്ക് ചിക്കെൻ സ്റ്റോക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും, കുറച്ചു കുരുമുളക് പൊടിയും ചേർത്ത് മിക്സ് ചെയ്യുക.

അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ മൈദയും ചേർത്ത് ലോ ഫ്ലെമിൽ വെച്ചു നന്നായി മിക്സ് ചെയ്യുക . ഇതിലേക്ക് ഒരു കപ്പ് പാൽ അൽപ്പാൽപ്പമായി ചേർത്ത് കൊടുത്തു കട്ടയൊന്നുമില്ലാതെ ഇളക്കി കൊടുക്കുക, ഒരു വിസ്ക് ഉപയോഗിച്ച് ഇളക്കിക്കൊടുത്താൽ നല്ല സ്മൂത്ത് ആയിട്ടുള്ള ക്രീം തയാറാക്കാൻ പറ്റും.

ഇനി ഈ ക്രീമിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള ചിക്കന്റെ മിക്സ് ചേർത്ത് അതിലേക്ക് കുറച്ചു ഗരം മസാലയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.

ഈ മിക്സ് ചെറിയ ഉരുളകളാക്കി കയ്യിൽ എടുത്തു കട്‌ലറ്റ് രൂപത്തിൽ എടുത്തു നേരത്തെ മാറ്റി വെച്ചിട്ടുള്ള മുട്ടയുടെ മിക്സിൽ മുക്കി വറുത്ത സെമിയത്തിൽ കോട്ട് ചെയ്തെടുത്ത് ചൂടായ എണ്ണയിൽ വറുത്തെടുക്കുക, നല്ല ടേസ്റ്റ് ആയിട്ടുള്ള റഷ്യൻ കട്‌ലറ്റ് തയ്യാർ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chicken Russian cutlet
Next Story