ഹോട്ട് ഫലൂദ
text_fieldsഹോട്ട് ഫലൂദ
ചേരുവകൾ
1. പാൽ 500 മി.ലി
2. അണ്ടിപ്പരിപ്പ് 10 എണ്ണം
3. കിസ്മിസ് 10 എണ്ണം
4. ബദാം 15 എണ്ണം
5. ചെറിയുള്ളി 3 എണ്ണം
6. ഏലയ്ക്കപ്പൊടി അര ടീ.സ്പൂൺ
7. റോസ് വാട്ടർ 1 ടീസ്പൂൺ
8. നെയ്യ് 2 ടീ. സ്പൂൺ
9. പഞ്ചസാര, ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ പാൽ ഒഴിച്ച് ചൂടാകുമ്പോൾ, ബദാം അരമണിക്കൂർ കുതിർത്തുവെച്ച് തൊലികളഞ്ഞ് കുറച്ച് പാലിൽ അരച്ചെടുത്ത് അരിച്ചെടുത്ത ബദാം മിൽക്ക് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, പഞ്ചസാര ചേർത്തിളക്കിക്കൊണ്ടിരിക്കണം. കുറുകിവരുമ്പോൾ തീ ഓഫ് ചെയ്ത് ഏലയ്ക്കപ്പൊടി, റോസ് വാട്ടർ ചേർത്തിളക്കുക. അതിനു ശേഷം നെയ്യിൽ ചെറുതായി മുറിച്ച ചെറിയ ഉള്ളി, അണ്ടിപ്പരിപ്പ്, കിസ്മിസ് ഫ്രൈ ചെയ്തത് ചേർത്ത് ചൂടോടെ സർവ് ചെയ്യാം.

