Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഴിക്കാം കിടിലൻ പീനട്ട് പുലാവ്

text_fields
bookmark_border
Peanut Pulao
cancel

ചേരുവകൾ

  • ഓയിൽ- 1 ടീസ്​പൂൺ
  • നിലക്കടല- 2 ടേബ്​ൾ സ്​പൂൺ (വറുത്തത്)
  • ചെറിയ ജീരകം- 1 ടീസ്​പൂൺ
  • ഉഴുന്നുപരിപ്പ്- 1 ടീസ്​പൂൺ
  • ഉണക്കമുളക്- 3 എണ്ണം
  • തേങ്ങ ചിരവിയത്- 2 ടേബ്​ൾ സ്​പൂൺ

തയാറാക്കേണ്ടവിധം

പാൻ എടുത്ത് അതിലേക്ക് ഒരു ടേബ്​ൾ സ്പൂൺ ഓയിൽ ഒഴിച്ച് നിലക്കടല, ചെറിയ ജീരകം, ഉഴുന്നുപരിപ്പ്, ഉണക്കമുളക് എന്നിവ വറുത്തെടുക്കുക. ശേഷം ഇതിലേക്ക് തേങ്ങ ചേർത്ത് ഒന്നുകൂടി വറുക്കുക. ശേഷം ഇവയെല്ലാം ഒരു മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക.

ചേരുവകൾ

  • ഓയിൽ-2 ടീസ്​പൂൺ
  • കടുക്- 1 ടീസ്​പൂൺ
  • കറിവേപ്പില- ഒരു തണ്ട്
  • നിലക്കടല- 2 ടേബ്​ൾ സ്​പൂൺ
  • ബസ്​മതി അരി വേവിച്ചത്- 2 കപ്പ്
  • ഉപ്പ്- ആവശ്യത്തിന്

തയാറാക്കേണ്ടവിധം

ഒരു പാനിൽ ഓയിൽ ഒഴിച്ച് കടുകിട്ട് പൊട്ടിക്കുക. ശേഷം കറിവേപ്പില, നിലക്കടല, വേവിച്ചെടുത്ത ചോറ് ഇവയും ചേർക്കുക. ഇതിലേക്ക് പൊടിച്ചെടുത്ത മസാലപ്പൊടിയും ഉപ്പും ചേർത്ത് ഒരു മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. കിടിലൻ പീനട്ട് പുലാവ് റെഡി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Let's eat a Delicious Peanut Pulao
Next Story