Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടിപൊളി നൂഡിൽസ് പായസം തയാറാക്കാം

text_fields
bookmark_border
noodles payasam
cancel
camera_alt

നൂഡിൽസ് പായസം

അടിപൊളി രുചിയിൽ വ്യത്യസ്തമായ നൂഡിൽസ് പായസം ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ:

  • നൂഡിൽസ് 100 ഗ്രാം പാക്കറ്റ് - 1 എണ്ണം
  • പാൽ - അര ലിറ്റർ (500 എം.എൽ)
  • അണ്ടിപ്പരിപ്പ് - ആവശ്യത്തിന്
  • മുന്തിരി - ആവശ്യത്തിന്
  • ഉപ്പ് - ഒരു നുള്ള്
  • പഞ്ചസാര - ഒന്നര കപ്പ്
  • നെയ്യ് - ഒന്നര ടേബിൾ സ്‌പൂൺ
  • ഏലക്ക - രണ്ടോ മൂന്നോ എണ്ണം പൊടിച്ചത്

തയാറാക്കുന്നവിധം:

ഒരു പാത്രത്തിൽ ഒന്നര ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് കുറച്ച് അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ഇട്ട് പൊരിച്ചെടുക്കുക. എന്നിട്ട് ആ നെയ്യിലേക്ക് പാൽ ഒഴിക്കുക. പാൽ നന്നായി തിളച്ചതിന് ശേഷം അതിലേക്ക് നൂഡിൽസ് പൊട്ടിച്ചു ഇടുക.

ശേഷം രണ്ടോ മൂന്നോ ഏലക്ക പൊടിച്ചു ചേർക്കുക. ശേഷം എടുത്തുവെച്ച പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് ചെറുതീയിൽ പതിനഞ്ച് മിനിറ്റ് വേവിച്ചെടുക്കുക. അടിപൊളി നൂഡിൽസ് പായസം തയാർ.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Tasty Noodles Payasam
Next Story