Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുത്തന്‍രൂപത്തിലും രുചിയിലും ക്രേസ് ബിസ്‌കറ്റ്

text_fields
bookmark_border
പുത്തന്‍രൂപത്തിലും രുചിയിലും ക്രേസ് ബിസ്‌കറ്റ്
cancel
camera_alt

ക്രേ​സ് ബി​സ്ക​റ്റ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ അ​ബ്ദു​ൽ അ​സീ​സ് ചോ​വ​ഞ്ചേ​രി, ഡ​യ​റ​ക്ട​ർ അ​ലി സി​യാ​ൻ, ബ്രാ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്ട്രാ​റ്റ​ജി​സ്റ്റ് വി.​എ. ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ കൊ​ച്ചി​യി​ൽ

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

കൊച്ചി: ക്രേസ് ബിസ്‌കറ്റ് പുതിയ രൂപത്തിലും രുചിയിലും വിപണിയിലെത്തുന്നു. ജി.സി.സി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിൽ ബിസിനസ് ശൃംഖലകളുള്ള ആസ്‌കോ ഗ്ലോബല്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ നിര്‍മാണ സംരംഭമാണ് കോഴിക്കോട് ക്രേസ് ബിസ്‌കറ്റ് ഫാക്ടറി.

നൂതന സാങ്കേതിക വിദ്യയും പ്രമുഖ ഫുഡ് ടെക്‌നോളജിസ്റ്റുകൾ തയാറാക്കുന്ന രുചിക്കൂട്ടുകളും ക്രേസ് ബിസ്‌കറ്റുകളുടെ പ്രത്യേകതയാണന്ന് ആസ്‌കോ ഗ്ലോബല്‍ ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ അസീസ് ചോവഞ്ചേരി വാർത്തസമ്മേളനത്തിൽ പറഞ്ഞു. 22ഓളം രുചിഭേദങ്ങളുമായി വിപണിയിലെത്തുന്ന ക്രേസ് എല്ലാ മൂന്ന് മാസത്തിലും പുതിയ വേരിയന്റുകള്‍ പുറത്തിറക്കും.

കോഴിക്കോട് കിനാലൂര്‍ കെ.എസ്‌.ഐ.ഡി.സി വ്യവസായ പാര്‍ക്കില്‍ ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ഫാക്ടറിയിലാണ് ഉല്‍പാദനം. വന്‍കിട ബിസ്‌കറ്റ് കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബാലാജി ഹൈര്‍മഗലൂരാണ് രുചിക്കൂട്ടുകള്‍ രൂപപ്പെടുത്തുന്നതും പ്രൊഡക്ഷന്‍ യൂനിറ്റിന് നേതൃത്വം നല്‍കുന്നതും ഡയറക്ടർ അലി സിയാൻ, ബ്രാൻഡ് കമ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റ് വി.എ. ശ്രീകുമാർ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Craze Biscuits in fresh look and taste
Next Story