Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശൈഖ് സായിദ് റോഡിൽ കാറിന് തീപിടിച്ചു
text_fieldsbookmark_border
ദുബൈ: നഗരത്തിലെ തിരക്കിട്ട ശൈഖ് സായിദ് റോഡിൽ 'ദ പാ'മിന് സമീപം കാറിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. പൊലീസും രക്ഷാപ്രവർത്തകരും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഈ ഭാഗത്തുകൂടി കടന്നുപോകുന്ന വാഹനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് പൊലീസ് നൽകിയിരുന്നു. തീപിടിത്തത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നത് വ്യക്തമല്ല.
ശനിയാഴ്ച ഉച്ചയോടെ അൽ ഖൈൽ സ്ട്രീറ്റിൽ ഒരു വാഹനം തകരാറിലായതും ഗതാഗത തടസ്സത്തിന് കാരണമായി. ശൈഖ ലത്തീഫ പാലത്തിന് ശേഷം ബിസിനസ് ബേ ക്രോസിങ്ങിലേക്കുള്ള ഭാഗത്താണ് വാഹനം തകരാറിലായത്.
Next Story

