Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എസിൽ പട്ടാപ്പകൽ വൻ കൊള്ള; 50 പേർ ചേർന്ന് കവർന്നത് 83 ലക്ഷത്തിന്റെ വസ്തുക്കൾ
text_fieldsbookmark_border
ലോസ് ആഞ്ജലസ്: നഗരത്തിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ പട്ടാപ്പകൽ വൻ കൊള്ള. ലോസ് ആഞ്ജലസിലെ നോർഡ്സ്ട്രോം ഡിപ്പാർട്ട്മെന്റ് സ്റ്റോറിലാണ് ആയുധധാരികളായ 50 ഓളം കള്ളന്മാർ പകൽസമയത്ത് ഇരച്ചുകയറി വൻ മോഷണം നടത്തിയത്.
ഏകദേശം 83 ലക്ഷത്തിനടുത്ത് വിലയുള്ള സാധനങ്ങളുമായാണ് സംഘം രക്ഷപ്പെട്ടെതന്ന് ലോസ് ആഞ്ജലസ് പോലീസ് അറിയിച്ചു. മുഖംമൂടി ധരിച്ചെത്തിയ സംഘം സുരക്ഷാ ഗാർഡുകളെ ആക്രമിച്ചാണ് കവർച്ച നടത്തിയത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ ടോപംഗ മാളിലാണ് കവർച്ച നടന്നത്. കുറ്റവാളികൾ വിലകൂടിയ ബാഗുകളും വസ്ത്രങ്ങളും മോഷ്ടിച്ചതായി അധികൃതർ അറിയിച്ചു.
Next Story

