Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച കേസില്‍  പാക് യുവാവിന് 25 വര്‍ഷം തടവ്

text_fields
bookmark_border

മനാമ: ബഹ്റൈനിലേക്ക് രണ്ടുകിലോയിലധികം ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച കേസില്‍ 32വയസുള്ള പാക് പൗരന് ഹൈക്രിമിനല്‍ കോടതി 25 വര്‍ഷം തടവ്ശിക്ഷ വിധിച്ചു. ചെരുപ്പിലും ബാഗിലും ഒളിപ്പിച്ചാണ് ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചത്. ഇതിന് ലക്ഷക്കണക്കിന് ദിനാര്‍ വില വരും. കഴിഞ്ഞ മേയ് മാസത്തില്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ കസ്റ്റംസ് ഉദ്യോസ്ഥര്‍ ചോദ്യം ചെയ്യുകയായിരുന്നു. ബാഗും ചെരിപ്പും തന്നെ യാത്രയാക്കുന്ന വേളയില്‍ പാകിസ്താനില്‍ നിന്ന് ഒരു സുഹൃത്ത് തന്നതാണെന്നും ഇതില്‍ മയക്കുമരുന്നാണെന്ന കാര്യം അറിയില്ളെന്നുമാണ് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ചെരിപ്പിന്‍െറ പതിവില്‍ കൂടുതലുള്ള ഉയരമാണ് ഉദ്യോഗസ്ഥരില്‍ ആദ്യം സംശയം ജനിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ടിടങ്ങളിലായി ഹെറോയിന്‍ ഒളിപ്പിച്ച നിലയില്‍ കണ്ടത്തെി. ബാഗില്‍ സ്പോഞ്ചിനകത്താക്കിയായിരുന്ന ഹെറോയിന്‍ കടത്തിയത്. ശിക്ഷാ കാലാവധിക്കുശേഷം ഇയാളെ നാടുകടത്തും.
ചെരിപ്പിനകത്ത് ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം മുമ്പും പലതവണ പിടികൂടിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story