രാജ്യത്ത് 676 ഇന്ധന കേന്ദ്രങ്ങൾ
text_fieldsമസ്കത്ത്: രാജ്യത്ത് വിവിധ ഗവർണറേറ്റുകളായുള്ളത് 676 ഇന്ധന കേന്ദ്രങ്ങൾ. 2022 അവസാനം വരെയുള്ള കണക്കുകളാണിത്. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഏറ്റവും കൂടുതല്‍ ഫില്ലിങ് സ്റ്റേഷനുകള്‍ മസ്കത്ത് ഗവര്‍ണറേറ്റിലാണ്-169 എണ്ണം. ദോഫാര്‍ (73), ദാഖിലിയ (83), വടക്കന്‍ ബാത്തിന (167), തെക്ക്-വടക്ക് ശര്‍ഖിയ (81), ദാഹിറ (38), അല്‍ വുസ്ത (33), ബുറൈമി (21), മുസന്ദം(11) എന്നിങ്ങനെയാണ് മറ്റു ഗവര്‍ണറേറ്റുകളിലെ ഇന്ധന കേന്ദ്രങ്ങളുടെ എണ്ണം. ഇന്ധന കേന്ദ്രങ്ങളില്‍ മറ്റു അടിസ്ഥാന സൗകര്യങ്ങള്‍കൂടി ഉറപ്പുവരുത്തണമെന്ന മന്ത്രാലയം നിര്‍ദേശത്തെ തുടര്‍ന്ന് എല്ലായിടങ്ങളിലും വിശ്രമമുറികള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്.

