Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയമ ലംഘനം: റിക്രൂട്ടിങ് ഏജന്‍സിയുടെ ലൈസന്‍സ് റദ്ദാക്കി
text_fieldsbookmark_border
മനാമ: നിയമ ലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്ന് റിക്രൂട്ടിങ് ഏജന്‍സിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ എല്‍.എം.ആര്.എ ഉത്തരവിട്ടു. മനുഷ്യക്കടത്തിന് സമാനമായുള്ള പരസ്യമാണ് ഏജൻസി നൽകിയത്.
സാമൂഹിക മാധ്യമങ്ങള്‍ വഴി വിദേശത്തുനിന്ന് വീട്ടുജോലിക്കാരെ എത്തിച്ച് നല്‍കുമെന്നാണ് പരസ്യത്തിെൻറ ഉള്ളടക്കമെങ്കിലും ഇത് മനുഷ്യനെ ഉൽപ്പന്നങ്ങളായി കാണുന്ന തരത്തിലാണ് അവതരിപ്പിച്ചിരുന്നത്. എല്‍.എം.ആര്.എയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥാപനം പരിശോധിക്കാനെത്തിയപ്പോള്‍ തടസമുണ്ടാക്കിയതായും പരാതിയുണ്ട്.
ഇക്കാരണങ്ങൾ പരിഗണിച്ചാണ് സ്ഥാപനത്തിെൻറ പ്രവര്‍ത്തനം പൂർണമായി നിർത്താൻ അധികൃതര്‍ ഉത്തരവിട്ടത്. മനുഷ്യക്കച്ചവടത്തിനെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും നിയമലംഘനം ഒരു തരത്തിലും അനുവദിക്കില്ലെന്നും എല്‍.എം.ആര്.എ അധികൃതര്‍ വ്യക്തമാക്കി.
Next Story