അഹ്ലൻ റമദാൻ പ്രഭാഷണം
text_fieldsഅൽ ഹിദായ സെന്റർ നടത്തിവരുന്ന അഹ്ലൻ റമദാൻ
പ്രഭാഷണ പരിപാടികളുടെ ഭാഗമായി ഈസ്റ്റ് റഫ സൂഖ് മസ്ജിദിൽ നടന്ന വിജ്ഞാന
സദസ്സിൽ ഉസ്താദ് സി.ടി.
യഹ്യ സംസാരിക്കുന്നു
മനാമ: ചെയ്തുപോയ പാപങ്ങളെ ഓർത്ത് പശ്ചാത്തപിച്ചുകൊണ്ടായിരിക്കണം ഓരോ വിശ്വാസിയും റമദാൻ മാസത്തെ സ്വാഗതം ചെയ്യേണ്ടതെന്ന് ഉസ്താദ് സി.ടി. യഹ്യ. റമദാനെ വരവേൽക്കാനായി അൽ ഹിദായ സെന്റർ നടത്തിവരുന്ന അഹ്ലൻ റമദാൻ പ്രഭാഷണ പരിപാടികളുടെ ഭാഗമായി ഈസ്റ്റ് റഫ സൂഖ് മസ്ജിദിൽ നടന്ന വിജ്ഞാന സദസ്സിൽ ‘കരയുന്ന ഖൽബും കരിയുന്ന പാപങ്ങളും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി രിസലുദ്ദീൻ നന്ദി പറഞ്ഞു.

