ബഹ്റൈനിൽ എയർഇന്ത്യ എക്സ്പ്രസ് തകരാറിലായി; കേരള യാത്രക്കാർ വലഞ്ഞു
text_fieldsമനാമ: ബഹ്റൈനിൽനിന്ന് ശനിയാഴ്ച ഉച്ചക്ക് 1.20 ന് പുറപ്പെടേണ്ട കേരളത്തിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് തകരാറിലായി. പൈലറ്റ് വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടശേഷം യാത്രികരോട് വിമാനം പുറപ്പെടില്ല എന്ന വിവരം അറിയിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി യാത്ര വൈകിയതോടെ കോഴിക്കോട്, കൊച്ചി ഭാഗങ്ങളിലേക്കുള്ള യാത്രികർ വലഞ്ഞു. വിമാനത്തിൽ നിറയെ യാത്രികരുണ്ടായിരുന്നു. തുടർന്ന് ഹോട്ടൽ മുറികൾ ആവശ്യമുള്ളവരെ എയർഇന്ത്യ അധികൃതർ അങ്ങോേട്ടക്ക് മാറ്റി. ആറ് മണിക്കൂർ എങ്കിലും തകരാർ പരിഹരിക്കാൻ വേണ്ടിവരും എന്നാണ് ആദ്യഘട്ടത്തിൽ അധികൃതർ പറഞ്ഞത്.
എന്നാൽ വൈകിട്ടും തകരാർ പൂർണ്ണമായും പരിഹരിച്ചിട്ടില്ല. ശനിയാഴ്ച കോഴിക്കോടുനിന്ന് ബഹ്റൈനിൽ എത്തിയ വിമാനത്തിനാണ് തകരാർ കണ്ടെത്തിയതെന്നും ഇത് പരിഹരിക്കാൻ എഞ്ചിനീയർമാർ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണെന്നും എയർ ഇന്ത്യ ഉന്നത ഉദ്യോഗസ്ഥൻ ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
