അക്ഷരജ്യോതി 2025 മലയാള പഠന ക്ലാസ് ആരംഭിച്ചു
text_fieldsഅക്ഷരജ്യോതി 2025 മലയാള പഠന ക്ലാസിന്റെ ഉദ്ഘാടന പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ അക്ഷരജ്യോതി 2025 മലയാള പഠന ക്ലാസ് ആരംഭിച്ചു. ക്ലാസിന്റെ ഉദ്ഘാടനം ഇടവക വികാരി റവ. അനീഷ് സാമുവൽ ജോണിന്റെ അധ്യക്ഷതയിൽ ആർ.ജെ ഷിബു മലയിൽ നിർവഹിച്ചു. സെന്റ് പോൾസ് യുവജന സഖ്യം സെക്രട്ടറി ലിറ്റിൻ എലിസബേത്ത് സ്വാഗതം ആശംസിച്ചു. അക്ഷരജ്യോതി പ്രധാന അധ്യാപകൻ ഷിനോജ് ജോൺ തോമസ് അക്ഷരജ്യോതി കൺവീനേഴ്സ് അനീഷ് ഉമ്മൂമ്മൻ, ഷെറിൻ ആൻ മാത്യു, യുവജന സഖ്യം വൈസ് പ്രസിഡന്റ് എബിൻ മാത്യു ഉമ്മൻ, ജോയന്റ് സെക്രട്ടറി മാസ്റ്റർ, സിബിൻ സജു എന്നിവർ സന്നിഹിതരായിരുന്നു. യോഗത്തിൽ അനീഷ് ഉമ്മൂമ്മൻ നന്ദി അറിയിച്ചു.

