അൽ ഫുർഖാൻ പ്രചാരണ സംഗമം ഇന്ന്
text_fieldsമനാമ: ഡിസംബർ അവസാനം കോഴിക്കോട് നടക്കുന്ന പത്താം മുജാഹിദ് സമ്മേളന പ്രമേയമായ 'നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം' വിശദീകരണ സംഗമം വ്യാഴാഴ്ച രാത്രി 7.30ന് കെ.എം.സി.സി ഹാളിൽ നടക്കും.കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ, കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഹനീഫ കായക്കൊടി എന്നിവർ മുഖ്യാതിഥികളായിരിക്കും.
അൽ ഫുർഖാൻ പ്രചാരണ സംഗമം ഇന്ന്കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രതിനിധി ജമാൽ നദ്വി, ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി സിറാജ് മേപ്പയൂർ എന്നിവർ അതിഥികളായി പങ്കെടുക്കും. പരിപാടിയിൽ സ്ത്രീകൾക്ക് സൗകര്യമുണ്ടെന്ന് സംഘാടകർ അറിയിച്ചു.

