അൽ റയ്യാൻ സ്റ്റഡി സെന്റർ ഇഫ്താർ സംഗമം
text_fieldsഅൽ റയ്യാൻ സ്റ്റഡി സെന്റർ ഇഫ്താർ
മനാമ: മദ്റസ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രവർത്തകർക്കുമായി അൽ റയ്യാൻ സ്റ്റഡി സെന്റർ ഇഫ്താർ സംഘടിപ്പിച്ചു. അൽ റബീഹ മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ ഷൈജാസ് അഹ്മദ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഹസൽ ഫർഹാൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. സെന്റർ പ്രബോധകൻ സി.ടി. യഹ്യ വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
അൽ ഹിദായ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി രിസാലുദ്ദീൻ, ഫിനാൻസ് സെക്രട്ടറി അബ്ദുൽ റസാഖ് വി.പി., കൺവീനർ അബ്ദുൽ സലാം, ഓർഗനൈസിങ് സെക്രട്ടറി ബിനു ഇസ്മായിൽ, യാഖൂബ് ഈസ, അബ്ദുൽ അസീസ് ടി.പി, അബ്ദുൽ ഗഫൂർ പാടൂർ, മുഹമ്മദ് നസീർ, ലത്തീഫ് സി.എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മദ്റസ പ്രിൻസിപ്പൽ ലത്തീഫ് ചാലിയം പരിപാടികൾ നിയന്ത്രിച്ചു.

