അൽ ശബാബ് ക്ലബിൽ പെരുന്നാൾ നമസ്കാരം
text_fieldsസമസ്ത ജിദ്ഹഫ്സ് ഏരിയ കമ്മിറ്റിയും കെ.എം.സി.സി ജിദ്ഹഫ്സ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അൽ ശബാബ് ക്ലബിൽ നടന്ന പെരുന്നാൾ നമസ്കാരം
മനാമ: സമസ്ത ജിദ്ഹഫ്സ് ഏരിയ കമ്മിറ്റിയും കെ.എം.സി.സി ജിദ്ഹഫ്സ് കമ്മിറ്റിയുടെയും സംയുക്താഭിമു ഖ്യത്തിൽ സനാബീസിലുള്ള അൽ ശബാബ് ക്ലബിൽ പെരുന്നാൾ നമസ്കാരത്തിന് സൗകര്യമൊരുക്കി. ജിദ്ഹഫ്സ്, മുസല്ല, ഖമീസ് പരിസരങ്ങളിൽ നമസ്കരിക്കാൻ പള്ളിയുടെ അഭാവം കാരണം ബുദ്ധിമുട്ടുന്ന ആയിരക്കണക്കിനാളുകൾക്ക് ആശ്വാസകരമായി.
മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. കുഞ്ഞമ്മദ് ഹാജി, പി.കെ. അബ്ദുൽ വാഹിദ്, അബ്ദുൽ കരീം മൗലവി, വായോത്ത് അബ്ദു റഹ്മാൻ, സമീർ പേരാമ്പ്ര, ശിഹാബ് ചാപ്പനങ്ങാടി, മുർത്തസ തിക്കോടി, സത്താർ പള്ളിക്കര, സലീം തണ്ടിലം, നാസർ കാന്തപുരം, ഹുസൈൻ കാട്ടൂക്കാരൻ, സലീം ചെമ്മരത്തൂർ, അനസ് കാപ്പാട്, സഹദ് കാപ്പാട്, ഷൗക്കത്ത്, താഹിർ പറക്കുളം, ഇബ്രാഹിം തവനൂർ തുടങ്ങിയവർ സൗകര്യമൊരുക്കുന്നതിന് നേതൃത്വം നൽകി.

