ബഹ്റൈൻ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി
text_fieldsമനാമ: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം അവസാനിച്ചിട്ടും യാത്രക്കാരുടെ ദുരിതം തുടരുന്നു. ശനിയാഴ്ച കോഴിക്കോട് -ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകിയതിനെത്തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടി. ശനിയാഴ്ച രാവിലെ 10.10ന് പോകേണ്ട വിമാനം വൈകുന്നേരമാണ് പുറപ്പെട്ടത്. സാങ്കേതിക തകരാർ മൂലമാണ് വിമാനം പുറപ്പെടാൻ താമസിച്ചതെന്നാണ് അധികൃതർ അറിയിച്ചത്. കോഴിക്കോട്ട്നിന്നുള്ള വിമാനം എത്താൻ വൈകിയതിനാൽ ബഹ്റൈനിൽനിന്ന് കോഴിക്കോട്ടേക്ക് ശനിയാഴ്ച ഉച്ചക്ക് 1.20 ന് പുറപ്പെടേണ്ട സർവിസും വൈകി.ശനിയാഴ്ച രാത്രി 9.20 നാണ് ഈ വിമാനം പുറപ്പെട്ടത്. യാത്രക്കാർക്ക് ഹോട്ടലിൽ വിശ്രമിക്കാനുള്ള സൗകര്യവും ഭക്ഷണവും അധികൃതർ ഏർപ്പാട് ചെയ്തിരുന്നു.

