Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈൻ മാർത്തോമ ഇടവക കൗൺസലിങ് ക്ലാസ്സുകൾ സംഘടിപ്പിച്ചു
text_fieldsbookmark_border
മാർത്തോമ ഇടവക സംഘടിപ്പിച്ച കൗൺസലിങ് ക്ലാസ്സ്
മനാമ: ബഹ്റൈൻ മാർത്തോമ ഇടവകയുടെ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നവംബർ മൂന്ന്, നാല് തീയതികളിൽ കുട്ടികൾക്കും യുവജനങ്ങൾക്കും മാതാപിതാക്കൾക്കുമായി കൗൺസലിങ് ക്ലാസുകൾ സംഘടിപ്പിച്ചു. മാർത്തോമ സഭയിലെ മുതിർന്ന വൈദികനും പ്രശസ്ത വാഗ്മിയും മനഃശാസ്ത്രജ്ഞനുമായ റവ. ഡോ. ടി. ജെ. തോമസ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ഇടവക സഹവികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലിയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന യോഗത്തിൽ വികാരി റവ. ഡേവിഡ് വർഗീസ് ടൈറ്റസ്, ജോൺസൺ ടി. തോമസ്, ഷെറി മാത്യൂസ്, സുബിൻ തോമസ് ഡാനിയേൽ, ജോ എം. വർഗീസ് എന്നിവർ സംസാരിച്ചു.
Next Story

