ജുഡീഷ്യൽ സഹകരണവശങ്ങൾ ചർച്ചചെയ്ത് ബഹ്റൈനും ഒമാനും
text_fieldsബഹ്റൈൻ പ്രതിനിധിസംഘം ഒമാൻ സുപ്രീംകോടതി ചെയർമാൻ സയ്യിദ് ഖലീഫ സഈദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: ഒമാൻ സന്ദർശിച്ച ബഹ്റൈൻ സുപ്രീം ജുഡീഷ്യൽ കൗൺസിൽ വൈസ് പ്രസിഡന്റും കോർട്ട് ഓഫ് കാസേഷൻ (പരമോന്നത കോടതി) ചെയർമാനുമായ ശൈഖ് ഖാലിദ് അലി ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ഒമാൻ സുപ്രീംകോടതി ചെയർമാൻ സയ്യിദ് ഖലീഫ സഈദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ജുഡീഷ്യൽ സഹകരണത്തിന്റെ വിവിധ വശങ്ങൾ ചർച്ചചെയ്യുകയും ഈ മേഖലയുമായി ബന്ധപ്പെട്ട് കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. ബഹ്റൈൻ ജുഡീഷ്യൽ പ്രതിനിധി സംഘം ഒമാനി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

