'ബി.കെ.എസ്-ലോറൽസ് മാസ്റ്റർ മൈൻഡ് 2022' ക്വിസ് മത്സരം
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം ലോറൽസ് സെന്റർ ഫോർ ഗ്ലോബൽ എജുക്കേഷനുമായി സഹകരിച്ച് ഇന്റർ സ്കൂൾ ജനറൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 'ബി.കെ.എസ്-ലോറൽസ് മാസ്റ്റർ മൈൻഡ് 2022' എന്ന പേരിൽ ഒക്ടോബർ 28ന് ബി.കെ.എസ് ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി. ബി.കെ.എസ് സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ ബഹ്റൈനിലെ പ്രമുഖ സ്കൂളുകളിൽ വിദ്യാർഥികൾ മത്സരിക്കും. ഒരു സ്കൂളിൽനിന്ന് രണ്ട് അംഗങ്ങൾ അടങ്ങുന്ന ടീമായി വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം.
വിജയികൾക്ക് 1,000 ഡോളർ കാഷ് പ്രൈസും പ്രേക്ഷകർക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. അക്കാദമിഷ്യൻ, എഴുത്തുകാരൻ, ഫ്രീലാൻസ് മീഡിയ കൺസൾട്ടന്റ്, മോട്ടിവേഷനൽ ട്രെയിനർ തുടങ്ങിയ നിലകളിൽ പ്രശസ്തനായ ടെറി ഒബ്രിയൻ ആണ് ക്വിസ് മാസ്റ്റർ. കൂടുതൽ വിവരങ്ങൾക്ക് 66911311, 39918997 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

