ബി.കെ.എസ്.എഫ് ഓണം പൂക്കളമത്സരം
text_fieldsമനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) ഓണം പൂക്കളമത്സരം സംഘടിപ്പിക്കുന്നു.തിരുവോണനാളിൽ വീടുകളിലാണ് പൂക്കളം ഒരുക്കേണ്ടത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷക സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകും. മത്സരത്തിന് പ്രായപരിധി ഇല്ല. ആദ്യം രജിസ്റ്റർ ചെയ്യുന്ന 10 പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും
ലഭിക്കും. ആഗസ്റ്റ് 20 വരെ രജിസ്ട്രേഷൻ നടത്താം. പൂക്കളത്തിെൻറ ഫോട്ടോയും പൂക്കളവും കുടുംബവും ഉൾപ്പെടുന്ന ഫോട്ടോയും ഫോൺ നമ്പറും സ്ഥലവും +97338899576 എന്ന വാട്സ്ആപ് നമ്പറിൽ അയക്കണം. തെരഞ്ഞെടുക്കുന്ന പൂക്കളങ്ങൾ ജഡ്ജ് പാനൽ അന്ന് വീടുകളിൽ എത്തി വിലയിരുത്തി വിജയികളെ പ്രഖ്യാപിക്കും.

