ഹൈദരാബാദ് സ്വദേശിക്ക് ബി.കെ.എസ്.എഫിന്റെ സഹായഹസ്തം
text_fieldsഹൈദരാബാദ് സ്വദേശിയെ യാത്രയാക്കുന്ന ബി.കെ.എസ്.എഫ് പ്രവർത്തകർ
മനാമ: മതിയായ യാത്രരേഖകൾ ഇല്ലാത്തതിനാലും നിയമപരമായ വിഷയങ്ങളാലും ബഹ്റൈനിലകപ്പെട്ട് ദീർഘകാലമായി പ്രയാസമനുഭവിച്ച ഹൈദരാബാദ് സ്വദേശിക്ക് നാടണയാനാവശ്യമായ എല്ലാ നിയമസഹായങ്ങളും നൽകി ബി.കെ.എസ്.എഫ്. നിയമപരമായ പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടെങ്കിലും പാസ്പോർട്ട് നഷ്ടപ്പെട്ടതിനാലുള്ള പ്രതിസന്ധികൾ പരിഹരിക്കാനാവശ്യമായ എല്ലാ സഹായങ്ങളും ടീം ബി.കെ.എസ്.എഫ് നൽകി.
കഴിഞ്ഞ ഒരു മാസക്കാലമായി സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ചികിത്സക്കാവശ്യമായ സഹായങ്ങളെത്തിച്ചതും ബി.കെ.എസ്.എഫിന്റെ പ്രവർത്തകരാണ്. പ്രവർത്തകരായ നജീബ് കടലായി, ലത്തീഫ് മരക്കാട്ട്, മനോജ് വടകര, അൻവർ കണ്ണൂർ, ഫൈസൽ പട്ടാണ്ടി എന്നിവർ എയർപോർട്ടിലെത്തി അദ്ദേഹത്തെ യാത്രയാക്കി.

