ബൂസ്റ്റർ ഡോസ് കാലയളവും പ്രായവും അറിയാം
text_fieldsമനാമ: വിവിധ കോവിഡ് -19 പ്രതിരോധ വാക്സിനുകൾ രണ്ട് ഡോസ് സ്വീകരിച്ചവർ ബൂസ്റ്റർ ഡോസ് എടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഒാരോ വാക്സിനും വ്യത്യസ്ത കാലയളവുകളും പ്രായപരിധിയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
1. സിനോഫാം
• 18നും 39നും ഇടയിൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസത്തിനു ശേഷം സിനോഫാം അല്ലെങ്കിൽ ഫൈസർ-ബയോൺടെക് വാക്സിൻ ബൂസ്റ്റർ ഡോസായി സ്വീകരിക്കാം
•40നു മുകളിൽ പ്രായമുള്ളവർക്കും 40നു താഴെ പ്രായമുള്ളവരിൽ അമിത വണ്ണമുള്ളവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും വിട്ടുമാറാത്ത അസുഖങ്ങളുള്ളവർക്കും രണ്ടാം ഡോസ് സ്വീകരിച്ച് ഒരുമാസത്തിനു ശേഷം സിനോഫാം അല്ലെങ്കിൽ ഫൈസർ-ബയോൺടെക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം
2. ഫൈസർ-ബയോൺടെക്
•60നു മുകളിൽ പ്രായമുള്ളവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസത്തിനുശേഷം ഫൈസർ-ബയോൺടെക് വാക്സിൻ ബൂസ്റ്റർ ഡോസായി സ്വീകരിക്കാം
3. കോവിഷീൽഡ്-ആസ്ട്രസെനേക്ക
•18 വയസ്സിനു മുകളിലുള്ളവർക്ക് രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസത്തിനുശേഷം കോവിഷീൽഡ്-ആസ്ട്രസെനേക്ക ബൂസ്റ്റർ ഡോസായി സ്വീകരിക്കാം
•60നു മുകളിൽ പ്രായമുള്ളവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസത്തിനുശേഷം ഫൈസർ-ബയോൺടെക് അല്ലെങ്കിൽ കോവിഷീൽഡ്-ആസ്ട്രസെനേക്ക സ്വീകരിക്കാം
4. സ്പുട്നിക് :
•18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസത്തിനുശേഷം സ്പുട്നിക് വാക്സിൻ ബൂസ്റ്റർ ഡോസായി സ്വീകരിക്കാം.

