ബുർദ വാർഷികം സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് ഉമ്മുൽ ഹസം റീജൻ സംഘടിപ്പിച്ച ബുർദ മജ്ലിസിന്റെ വാർഷിക പരിപാടി
മനാമ: ഐ.സി.എഫ് ഉമ്മുൽ ഹസം റീജൻ മാസത്തിൽ നടത്തിവരാറുള്ള ബുർദ മജ്ലിസിന്റെ വാർഷികവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. ഉമ്മുൽ ഹസം ബാങ്കോക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി റീജൻ പ്രസിഡന്റ് റസാഖ് ഹാജി ഇടിയങ്ങരയുടെ അധ്യക്ഷതയിൽ വി.പി.എ തങ്ങൾ ആട്ടീരി ഉദ്ഘാടനം നിർവഹിച്ചു.
സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര മുഖ്യപ്രഭാഷണം നടത്തി. അന്നേ ദിവസം നടന്ന ബുർദ മജ്ലിസിലും പ്രാർഥനയിലും നൂറിൽപരം ആളുകൾ പങ്കെടുത്തു. സയ്യിദ് അസ്ഹർ ബുർദ മജ്ലിസിന് നേതൃത്വം നൽകി. ഐ.സി.എഫ് നാഷനൽ നേതാക്കൾ പരിപാടിയിൽ ആശംസയർപ്പിച്ചു. റീജൻ സെക്രട്ടറി അസ്കർ താനൂർ സ്വാഗതവും ഹബീബ് പട്ടുവം നന്ദിയും പറഞ്ഞു.

