ബുർദ വാർഷികം ഇന്ന്
text_fieldsഅബ്ദുസ്സമദ് അമാനി പട്ടുവം, സുഹൈൽ തങ്ങൾ മടക്കര
മനാമ: ഐ.സി.എഫ് ഉമ്മുൽ ഹസം കമ്മിറ്റി മാസത്തിൽ നടത്തി വരാറുള്ള ബുർദ മജ്ലിസ് വാർഷികവും ദുആ മജ്ലിസും വെള്ളി രാത്രി 9:30 ന് ഉമ്മുൽ ഹസം ബാങ്കോക്ക് കോൺഫറൻസ് ഹാളിൽ നടക്കും. അബ്ദുസ്സമദ് അമാനി പട്ടുവം ബുർദ മജ്ലിസിന് നേതൃത്വം നൽകും.
വിശുദ്ധ ഖുർആൻ മാനവരാശിയുടെ വെളിച്ചം എന്ന പ്രമേയത്തിൽ ഐ.സി. എഫ് നടത്തുന്ന റമദാൻ കാമ്പയിന്റെ ഭാഗമായുള്ള പരിപാടിയിൽ ബുർദ മജ്ലിസിന് ശേഷം നടക്കുന്ന കൂട്ടുപ്രാർഥനക്ക് സയ്യിദ് സുഹൈൽ തങ്ങൾ മടക്കര നേതൃത്വം നൽകും. ഐ സി എഫ് ബഹ്റൈൻ നാഷനൽ നേതാക്കളും മറ്റു പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും. കുടുംബങ്ങൾക്ക് പ്രത്യേക സ്ഥലസൗകര്യം ഉണ്ടാവുമെന്നും പങ്കെടുക്കുന്ന എല്ലാവർക്കും അത്താഴം ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു.

