സി.എച്ച്. അനുസ്മരണം സംഘടിപ്പിച്ചു
text_fieldsബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി നടത്തിയ സി.എച്ച്. അനുസ്മരണത്തിൽനിന്ന്
മനാമ: കൈവെച്ച മേഖലകളെയെല്ലാം പൊന്നാക്കിയ അതുല്യ പ്രതിഭയായിരുന്നു സി.എച്ച്. മുഹമ്മദ് കോയ എന്ന് പ്രമുഖ വാഗ്മിയും ഗ്രന്ഥകാരനും മുസ്ലിം ലീഗ് നേതാവുമായ എം.സി വടകര പറഞ്ഞു.ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഒാൺലൈനിൽ നടത്തിയ സി.എച്ച് അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 10 ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ പ്രഗത്ഭരായ നേതാക്കൾ ഓരോ ദിവസവും ജില്ല കെ.എം.സി.സിയുടെ സൈബർ വ്യൂ വാട്സ് ആപ് ഗ്രൂപ്പിൽ പങ്കെടുത്തു സംസാരിക്കും.
10 ദിവസങ്ങളിലായി നടക്കുന്ന 'എെൻറ സി.എച്ച്' ക്വിസ് മത്സരത്തിന് ഗ്രൂപ്പിൽ തുടക്കമായി. ജില്ല ആക്ടിങ് പ്രസിഡൻറ് ശരീഫ് വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, എ.പി. ഫൈസൽ എന്നിവർ സംസാരിച്ചു. ജില്ല ഓർഗനൈസിങ് സെക്രട്ടറി പി.വി. മൻസൂർ പരിപാടി നിയന്ത്രിച്ചു. ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് സ്വാഗതവും ജില്ല സെക്രട്ടറി അഷ്കർ വടകര നന്ദിയും പറഞ്ഞു.

