കേരളീയ സമാജം 10 ചാർേട്ടഡ് വിമാനങ്ങൾക്കുകൂടി തയാറെടുക്കുന്നു
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജത്തിെൻറ ആഭിമുഖ്യത്തിൽ 10 ചാർേട്ടഡ് ൈഫ്ലറ്റുകൾകൂടി സർവിസ് നടത്താൻ ഒരുങ്ങുന്നു. ജൂൺ 14 മുതൽ എല്ലാ ദിവസവും ഒാരോ സർവിസാണ് ഉദ്ദേശിക്കുന്നതെന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. സമാജത്തിെൻറ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കൊച്ചിയിലേക്കും കോഴിക്കോേട്ടക്കുമായി നാലു ചാർേട്ടഡ് വിമാനങ്ങൾ പോയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ സർവിസുകൾക്കുള്ള നീക്കം. ഇൗ വിമാനങ്ങൾക്കുള്ള ടിക്കറ്റ് ബുക്കിങ് ഞായറാഴ്ച തുടങ്ങി. സമാജത്തിെൻറ ഫേസ്ബുക്ക് പേജിലൂടെയും വെബ്സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.
20,000ത്തിലേറെ പ്രവാസികൾ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന സാഹചര്യത്തിൽ ചാർേട്ടഡ് വിമാനങ്ങൾ കൂടുതൽ പേർക്ക് അനുഗ്രഹമാകും. സമാജത്തിനു പുറമേ, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഉൾപ്പെടെ വിവിധ സംഘടനകളും ചാർേട്ടഡ് വിമാനങ്ങൾക്ക് നീക്കം ആരംഭിച്ചിട്ടുണ്ട്.
