നമ്മൾ ‘ചാവക്കാട്ടുകാർ’ ഓണാഘോഷം
text_fieldsമനാമ: ബഹ്റൈനിലെ ചാവക്കാട്ടുകാരുടെ കൂട്ടായ്മയായ നമ്മൾ ‘ചാവക്കാട്ടുകാർ’ സൗഹൃദ കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ ഓണാഘോഷവും മെംബേഴ്സ് മീറ്റും സംഘടിപ്പിച്ചു. പ്രവാസി ഒപ്പന ഗ്രൂപ്പായ മെഹന്ദി ഗ്രൂപ്പിന്റെ വർണാഭമായ ഒപ്പനയും ബീറ്റ്സ് ഓഫ് ബഹ്റൈൻ ടീമിന്റെ കാതുകളെ കുളിർമഴ പെയ്യിച്ചുകൊണ്ടുള്ള നാസിക് ഡോൾമേളവും കുട്ടികളുടെ കലാപരിപാടികൾ, ഓണക്കളികൾ, വടംവലി, വ്യത്യസ്ത കലാ കായിക പരിപാടികൾ എന്നിവയും നടന്നു.
ഷഫീഖ് അവിയൂർ, ഷാജഹാൻ, വിജയൻ, ശിവ ഗുരുവായൂർ, സുഹൈൽ, കലീം, ഫൈസൽ, ഷുഹൈബ്, സകരിയ്യ, സിറാജ്, ഗണേഷ്, അഭിലാഷ്, ഫാറൂഖ്, ഷെജീർ, ഷാഹുൽ, റാഫി തുടങ്ങിയവർ ഓണസദ്യക്കും പരിപാടികൾക്കും നേതൃത്വം നൽകി. കൂട്ടായ്മ പ്രസിഡന്റ് ഫിറോസ് തിരുവത്ര അധ്യക്ഷനായ ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ഇ.പി. അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു.
രക്ഷാധികാരി രാജൻ, ഗ്ലോബൽ കൺവീനർ യൂസുഫ് അലി, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം, സംഗമം ഇരിങ്ങാലക്കുട പ്രസിഡന്റ് ഗണേഷ് എന്നിവർ ആശംസ നേർന്നു. പ്രോഗ്രാം കൺവീനർ ഷഫീഖ് അവിയൂർ നന്ദി പറഞ്ഞു. കൂട്ടായ്മയിൽ അംഗങ്ങളാകാൻ ആഗ്രഹിക്കുന്ന ചാവക്കാട്ടുകാർ 35141788, 36895269 നമ്പറുകളിൽ ബന്ധപ്പെടുക.

