ഖാലിദ് ബിൻ മുസാഇദിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു
text_fieldsമനാമ: ജോർഡൻ രാജാവ് അബ്ദുല്ല അൽഥാനി ഇബ്നുൽ ഹുസൈന്റെ സഹധർമിണി പ്രിൻസസ് റജുവ അൽ ഹുസൈന്റെ പിതാവ് ഖാലിദ് ബിൻ മുസാഇദ് ബിൻ സൈഫ് ബിൻ അബ്ദുൽ അസീസ് അസ്സൈഫിന്റെ നിര്യാണത്തിൽ രാജാവ് ഹമദ് ബിൻ ഈസാ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ അനുശോചനം അറിയിച്ചു.
അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനായി പ്രാർഥിക്കുന്നതായും പരേതന്റെ വേർപാടിൽ ദുഃഖമനുഭവിക്കുന്ന കുടുംബാദികൾക്ക് ക്ഷമയും കരുത്തും നൽകട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നതായി ജോർഡൻ രാജാവ് അബ്ദുല്ല അൽഥാനി ഇബ്നുൽ ഹുസൈന് അയച്ച അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
