അനുശോചനം രേഖപ്പെടുത്തി
text_fieldsഹാഷിഫ് അമീന്റെ നിര്യാണത്തിൽ തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച അനുശോചന പരിപാടി
മനാമ: അര നൂറ്റാണ്ടിലേറെ കാലം ബഹ്റൈൻ പ്രവാസിയായിരുന്ന കണ്ണൂർ സ്വദേശി ഹാഷിഫ് അമീന്റെ നിര്യാണത്തിൽ തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ - ബഹ്റൈൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. ചാപ്റ്റർ പ്രസിഡന്റ് വി.പി. അബ്ദു റസാഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ടി.കെ. അഷ്റഫ് സ്വാഗതം പറഞ്ഞു.
2 വർഷത്തോളം ബഹ്റൈൻ ഗ്യാസ് എന്ന സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ച അദ്ദേഹം സംഘടനയുടെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നൽകിയ സഹായ സഹകരണങ്ങൾ എന്നും ഓർമിക്കപ്പെടുമെന്ന് വൈസ് പ്രസിഡന്റ് റഷീദ് മാഹി അനുസ്മരിച്ചു. സി.കെ. ഹാരിസ്, ഇർഷാദ് ബംഗ്ലാവിൽ, മുഹമ്മദ് സാദിഖ്, ഷിറാസ് അബ്ദു റസാഖ് എന്നിവർ സംബന്ധിച്ചു.

